ഇതു കുറിക്കുമ്പോള്‍ എന്റെ മുമ്പില്‍ ഞാന്‍ മാത്രമെന്നത് കട്ടായം .ആരെയെങ്കിലും നോവി
ക്കാനോ കുറ്റപ്പെടുത്തുവാനോ ഒട്ടും ഉദ്ദേശ്യമില്ലെന്ന് ആകത്തുക.)
1- നിരാശ
____
വാക്കിന്റെ കാവ്യവാശികളില -
കക്കണ്ണിന്റെ തിമിരം .
ചുളിവുകള്‍ വീണ കടലാസില്‍
ചുരുണ്ടുറങ്ങുന്ന അക്ഷരമോഹങ്ങള്‍ ക്ക്
മൂല്യം ചോര്‍ന്ന ചാവാലിഭാവനകളുടെ
പിച്ചുംപേയും !
ചിലര്‍ വഴക്കിട്ടു , കഥയെന്ന് ;
ചിലരോരിയിട്ടു ,കഥയില്ലായ്മയെന്ന് ;
നീണ്ട ഞാഞ്ഞൂല്‍ തുണ്ടുകള്‍ക്ക്
ശീര്‍ഷകത്തിന്റെ കാവ്യ കിരീടമണിയിച്ച്
ചിലര്‍ മൂളി ,അത്യന്താധുനികം -
'ഞാന'ടക്കമുള്ളവര്‍ രോമാഞ്ചം കൊണ്ടു....!!
ഒരു കാവ്യപ്പൂവെങ്കിലും
നേരെചൊവ്വേ വിരിയിക്കാതെ
നരേറിപ്പോയൊരെന്നക്ഷര -
പ്പൂമരമേ ,ശോകസാന്ദ്രം നിന്‍
കാവ്യാനുരാഗ -
സായന്തനങ്ങളും ....!!
*** ***
2- ആശ
____
വ്രതമെടുത്ത ആശയങ്ങളാത്മ -
വിശുദ്ധിയുടെ
സാകൂതവായനയില്‍
പുത്തനുണര്‍വിന്
വഴിക്കണ്ണെറിഞ്ഞു .
തേച്ചു മിനുക്കുന്ന മനനങ്ങ -
ളച്ഛന്ന വേദ സരിത്തില്‍ നീന്തി-
ത്തുടിക്കവേ ,അകത്താരോ മന്ത്രിച്ചു ,
ധ്യാന നിരതം -
പ്രത്യാശയുടെ പ്രത്യൂഷങ്ങള്‍ !!
സ്രഷ്ടാവിന്റെ കരുണാംഗുലികള്‍
തൊട്ടു തൊട്ടില്ലെന്നയാത്മ -
സംഘര്‍ഷങ്ങള്‍
കണ്ണീര്‍ കനലുകളിലെരിപൊരി
കൊള്ളിക്കവേ ,
ഇളംകാറ്റുപോല്‍ തലോടാനെത്തി,
അരുള്‍ പൊരുളുകളുടെ
മേഘത്തൂവല്‍ ......!!
ഉള്ളിലൊരുറവ പൊട്ടിയന്നേരം -
നാഥാ ......................!!!
*** ***
{- ചിത്രങ്ങള്‍ കടപ്പാട് -ഗൂഗിള്‍ }
******
ഇഷ്ട്ടായി ആശയുംനിരാശയും..
ReplyDeleteചിലര്‍ വഴക്കിട്ടു , കഥയെന്ന് ;
ReplyDeleteചിലരോരിയിട്ടു ,കഥയില്ലായ്മയെന്ന് ;
നീണ്ട ഞാഞ്ഞൂല്‍ തുണ്ടുകള്‍ക്ക്
ശീര്‍ഷകത്തിന്റെ കാവ്യ കിരീടമണിയിച്ച്
ചിലര്‍ മൂളി ,അത്യന്താധുനികം -
'ഞാന'ടക്കമുള്ളവര്‍ രോമാഞ്ചം കൊണ്ടു....!!
ഇതൊരു സത്യം....നിരാശയാണ്....ആശയെക്കാള്‍ ഇഷ്ടമായത്...തുടരൂ പ്രയാണം...ആശംസകള്‍...
ഒരു കാവ്യപ്പൂവെങ്കിലും
ReplyDeleteനേരെചൊവ്വേ വിരിയിക്കാതെ
നരേറിപ്പോയൊരെന്നക്ഷര -
പ്പൂമരമേ ,ശോകസാന്ദ്രം നിന്‍
കാവ്യാനുരാഗ -
സായന്തനങ്ങളും ....!!
ഞാന്‍ എന്നോട് പറയുന്നത് പോലെ
ആശയും നിരാശയും രണ്ടും കൂടെയുണ്ടാകും എപ്പോഴും.
ReplyDeleteGood .....vaayichu
ReplyDeleteആശംസകള്‍
ReplyDeleteആശയും നിരാശയും കൊള്ളാം.. ഭാവുകങ്ങള്‍..
ReplyDeletehttp://kannurpassenger.blogspot.in/2012/07/blog-post_19.html
ഇഷ്ടപ്പെട്ടു
ReplyDeleteആശയും നിരാശയും...
ReplyDeleteജീവിതത്തില്‍ ഇവ രണ്ടും അനുഭിക്കാത്തവര്‍ ഉണ്ടാകില്ല...
ആശകള്‍ ആണല്ലോ മനുഷ്യനെ മുന്നോട്ട് കൊണ്ട് പോകുന്നത്...
ആശംസകള്‍ ...
കാവ്യപ്പൂവുകള്‍ വിരിയട്ടെ
ReplyDelete'എന്റെ' ആത്മരോദനങ്ങള്‍ ...അക്ഷരവല്ലരിയില്‍ കാവ്യകുസുമങ്ങളായി വിരിയിയുമ്പോള്‍ അതൊരു ആരാമക്കാഴ്ച്ച.
ReplyDeleteനന്നായി ഇഷ്ടപ്പെട്ടു. എനിക്ക് ശരിക്കും കൊണ്ടു!
ReplyDeleteവരികളിൽ യുവത്വത്തിന്റെ തീക്ഷ്ണത ചാലിക്കുന്ന മഹാസിദ്ധി ഇവിടെ വായിക്കാനാവുന്നു. സർഗചേതനയെ സജീവമാക്കി നിർത്തിക്കൊണ്ടുള്ള മാഷിന്റെ സാഹിത്യസപര്യ തുടരുക....
ReplyDeleteനന്നായി ഇഷ്ടപ്പെട്ടു .നരേറി പ്പോയി എന്നതിന്‍റെ അര്‍ഥം മനസ്സിലായില്ല :(.എന്‍റെ പുതിയ പോസ്റ്റ് വായിച്ചതിന്റെ അരിശം തീര്‍ത്തതാണോ എന്ന് തോന്നി ,അത്യന്താധുനികം എന്ന കുളിര്‍ കൊള്ളലിനെക്കുരിച്ചുള്ള വാക്യം കണ്ടപ്പോള്‍
ReplyDeleteസുപ്രഭാതം ഇക്ക..
ReplyDeleteശക്തമായ വരികള്‍ തന്നെ..
ആത്മ വികാരം അറിയുന്നു...നന്ദി.
ഒന്നാമത്തെ സംഗതി സംഗതി ഞാനും നിങ്ങളും കണ്ണാടി ക്ക് മുന്പില്‍ പോയി സ്വയം ചോദിക്കേണ്ട ചോദ്യമാണ് എന്നിട്ട് തലയില്‍ ഏറ്റി വെച്ച ചേരാത്ത ഭാവന കിരീടം വലിചെരിയെണ്ടാത് ആണ്
ReplyDeleteആശ ഉണ്ടാകുമ്പോളാണ് നിരാശയുണ്ടാകുന്നത്... കുറ്റപ്പെടുത്തലും ആത്മ ശാസനയും നന്നായിട്ടുണ്ട്..
ReplyDeleteDear സിയാഫ് അബ്ദുള്‍ഖാദര്‍ -'നരേറിപ്പോയ'എന്നത് കൊണ്ട് ഉദ്ദേശിച്ചത് 'നരകയറിയ'എന്നാണ്.അര്‍ത്ഥവ്യതിയാനം സംഭവിച്ചുവോ ?അറിയിച്ചാല്‍ തിരുത്താം.
ReplyDeleteഞാന്‍ ആദ്യമേ കുറിച്ചു വെച്ചിട്ടുണ്ട് ആരെയും നോവിക്കാനുള്ളതല്ലെന്ന്.തോന്നിയെങ്കില്‍ ക്ഷമാപണം.വന്ന് വായിച്ചു വിലപ്പെട്ട അഭിപ്രായങ്ങള്‍ പറഞ്ഞതിന് ഒരായിരം നന്ദി.
പ്രിയ കൊമ്പന്‍ (മൂസ )താങ്കള്‍ പറഞ്ഞതിനോട് യോജിപ്പുണ്ട്.പക്ഷെ അടക്കി നിര്‍ത്താനാവില്ല തോട് പൊട്ടിക്കാന്‍ ചുണ്ടിട്ട് കുത്തുന്ന സര്‍ഗവാസനകളെ,ഒരിക്കലും.അതായിരിക്കും കണ്ണാടിയില്‍ നോക്കിയാലും തെളിഞ്ഞു വരുന്നത്.അഭിപ്രായം തുറന്നു പറയുക.വിമര്‍ശിക്കുക ,ക്രിയാത്മകം.അങ്ങിനെ പറഞ്ഞ പ്രിയ സുഹൃത്തെ നന്ദി..നന്ദി !
ReplyDeleteDear V.P.Ahmed,shaji,കുമ്മാട്ടി ,ഫിറോസ് ,ഉദയപ്രഭന്‍...നന്ദി,നന്ദി...
ReplyDeleteപ്രിയ Absar,സുഖദു:ഖസമ്മിശ്രം ജീവിതം അല്ലേ?നന്ദി !
Dear ajith..കാവ്യപ്പൂവുകള്‍ വിരിയട്ടെ.സുരഭിലമാവട്ടെ അക്ഷരപ്പരിസരം.നന്ദി സുഹൃത്തെ..
പ്രിയ ആറങ്ങോട്ടുകര...മനസ്സ് വായിക്കാനുള്ള കാവ്യാഭിരുചിയെ അഭിനന്ദിക്കുന്നു.നന്ദി....
പ്രിയ അനസ് ,'കണ്ടിട്ടൊരുപാട് നാളായീ..'!തിരക്കുകള്‍ ...
നന്ദി ട്ടോ.തനിമയുടെ യുവ കവീ ഇതൊന്നും ഒട്ടുമേ 'കൊള്ള'രുതേ...ഉന്നതങ്ങള്‍ വെട്ടിപ്പിടിക്കുക.ഭാവുകങ്ങള്‍ !
പ്രിയ pradeep മാഷെ...ഈ സാന്നിധ്യം വളരെ വളരെ ആശ്വാസദായകം.നന്ദി.
പ്രിയ സിയാഫ് ..അഭിപ്രായം അന്യത്ര.
പ്രിയ വര്‍ഷിണി...തിരക്കുകള്‍ക്കിടയിലും ഇവിടെ വരാന്‍ ബുദ്ധിമുട്ടിയ സന്മനസ്സിന് ഒരുപാട് നന്ദി.
പ്രിയ മൂസ..അഭിപ്രായം അന്യത്ര.
പ്രിയ ആയിരങ്ങളില്‍ ഒരുവന്‍.ആത്മശാസനയാണ് വേണ്ടത്.സ്വയം വിചാരണ.നന്ദി ട്ടോ.ഈ സാന്നിധ്യം തുടരും എന്ന പ്രതീക്ഷകളോടെ ...
കുട്ടിക്കായുടെ ശക്തമായ വരികള്‍ ...!!!
ReplyDeleteഅരുള്‍ പൊരുളുകളുകളുടെ (ഇതില്‍ രണ്ടക്ഷരം അധികമല്ലേ)
മാഷേ,ഒരിറ്റിനു ഇത്രയും ചന്തം വെപ്പിച്ചത് ഞാനറിഞ്ഞില്ല കേട്ടോ....സ്മാര്‍ട്ടായിരിക്കുന്നു..
ReplyDeleteപിന്നെ, മാഷിനും പ്രിയപ്പെട്ടവര്‍ക്കും അനുഗ്രഹങ്ങളുടെ വ്രതകാലവും റമദാനും ആശംസിക്കുന്നു..
ഉള്‍ക്കാഴ്ച്ചകള്‍ വരിയിട്ട കവിതകള്‍ നന്നായി കേട്ടോ ..
പ്രിയ കൊച്ചുമോള്‍ ...സന്തോഷം വളരെ സന്തോഷം.ഈ സാകൂത വായനക്ക് നന്ദി.ഞാന്‍ തിരുത്തി ട്ടോ...
ReplyDeleteപ്രിയപ്പെട്ട വഴിമരങ്ങള്‍ ...കണ്ടിട്ട് കുറേയായി.കഴിയുന്നത് പോലെ ഒന്ന് മോടി കൂട്ടി...ഇനിയും പഠിക്കാനുണ്ട്.ഇഷ്ടമായ രംഗവും 'Retired' സമയവും ബാക്കിയുള്ളത് കൊണ്ട് ഓരോന്നും പരീക്ഷിച്ചു പഠിക്കയാണ്.നന്ദി -ഒരുപാട്...Ramzan Mubarak!
ReplyDeleteനിരാശയും,ആശയും നന്നായിരിക്കുന്നു മാഷെ.
ReplyDeleteകവിത എനിക്ക് ഇഷ്ടപ്പെട്ടു.
ആശംസകളോടെ
ശക്തമായ വരികള്‍.., കവിതകള്‍ ഇഷ്ടായി.
ReplyDeleteDear C.V.T...Thanks a lot....
ReplyDeleteDear ഇലഞ്ഞിപൂക്കള്‍.നന്ദി ,ഒരുപാട്.
അതെ മാഷേ . മാഷ് പറഞ്ഞത് സത്യമാണ്.. കഥകളിലെ കഥയില്ലായ്മയും കവിതകളിലെ വിതയില്ലായ്മയും തന്നെ ഇന്ന് നേരിടുന്ന പ്രശ്നം.. ശക്തമായ വരികൾ..ആശംസകൾ നേരുന്നു
ReplyDeleteഎന്നെ കുറ്റപ്പെടുത്തരുതേ...ഹ ഹ. ഞാൻ കഥയും കവിതയുമല്ല എഴുതുന്നത് എന്ന് മുൻ കൂർ ജാമ്യമെടുത്ത് ഇരിക്കുന്നവനാണ്... എന്റേത് വെറും കുത്തിക്കുറിക്കൽ മാത്രമാണ്..
പ്രിയ മാനവധ്വനി -ഇവിടെ വന്നു നല്ലൊരു അഭിപ്രായം കുറിച്ചതിന് നന്ദി.
ReplyDeleteപിന്നെ,'സംഗതികള്‍' അങ്ങിനെയൊക്കെയാണെങ്കിലും വളര്‍ന്നു വരുന്ന താങ്കളുടെ 'കവിതകള്‍ 'വളരെ നിലവാരം പുലര്‍ത്തുന്നതും സര്‍ഗ്ഗാത്മകവുമാനെന്ന കാര്യം അവഗണിക്കരുത്.നമുക്ക് പറയാനുള്ള രീതി 'കവിത'യാണെങ്കില്‍ മടിക്കേണ്ട അങ്ങിനെതന്നെ സധൈര്യം മുന്നോട്ട് പോവുക.ഭാവുകങ്ങള്‍ !
ആശ കൂടുതല്‍ മനസ്സില്‍ തട്ടുന്നു ഇക്കാ.. ആശംസകള്‍..
ReplyDeleteThanks Jefu....
ReplyDelete