യാത്ര
( പ്രബോധനം )
*****
ഒന്നിച്ചാണൊരുങ്ങി
പുറപ്പെട്ടത് .
ഒരുമിച്ചൊരേ വണ്ടി -
യിലൊരേ
ദിക്കിലേക്കാണ്
യാത്ര .
ഇണങ്ങിയും
പിണങ്ങിയും
പരിചിതങ്ങളില്‍ നിന്ന -
പരിചിതങ്ങളിലേക്ക്
ഓടിയോടി
അകലങ്ങളടുപ്പിക്കവേ ,
ഒന്നിച്ചൊരേ സ്റ്റോപ്പി -
ലിറങ്ങണമെന്നുണ്ട്
മനസ്സും
വപുസ്സും
- പുറപ്പെട്ടതു പോലെ.
*****
നല്ല ആശയം നന്നായി എഴുതി
ReplyDeleteആശംസകള്‍
ജീവിതയാത്ര നമ്മെ പഠിപ്പിയ്ക്കുന്നതും മനസ്സിലാക്കിയ്ക്കുന്നതും അതല്ലേ ഇക്കാ...
ReplyDeleteഎങ്കിലും ശുഭ പ്രതീക്ഷകളാല്‍ നയിയ്ക്കപ്പെടുന്ന യാത്രകള്‍..!
ഒരുമിച്ചൊരിടത്ത് കൈകോര്ത്തിറങ്ങുവാനുള്ള ആശയോടെ...
സ്നേഹം..വര്‍ഷിണി.
ഒരു പ്രത്യേകസമയം വരുമ്പോള്‍ എല്ലാരും ഒറ്റയ്ക്കൊറ്റയ്ക്കാണ് യാത്ര.
ReplyDeleteകൂട്ടിനാരുമില്ലാതെ...
കാവ്യാത്മകമായ തത്വചിന്ത .......
ReplyDeleteനല്ല ഒരു ചിന്ത
ReplyDeleteആശംസകൾ
ReplyDeleteനല്ല വരികള്‍..
ReplyDeleteനല്ല യാത്ര..ആശംസകള്‍
ReplyDeleteചിന്തനീയമായ ഈ വരികള്‍ മനസ്സിനെ ജനിമൃതികളുടെ ബഹുദൂരങ്ങളിലേക്ക് കൊണ്ടെത്തിക്കുന്നു.
ReplyDeleteപ്രിയ Gopan kumar,വര്‍ഷിണി ,ajith,pradeep mash,സിയാഫ്,ചന്തു നായര്‍ ,ഇലഞ്ഞിപൂക്കള്‍ ,സിദ്ധീഖ് തൊഴിയൂര്‍,ആറങ്ങോട്ടുകര....പ്രിയരേ നന്ദി !
ReplyDeleteഅര്‍ത്ഥവത്തായ വരികള്‍.
ReplyDeleteആശംസകള്‍ മാഷെ
കാലമൊടുങ്ങുമ്പോള് ഉപേക്ഷിക്കാതെയാവില്ലല്ലോ മാഷേ...
ReplyDelete