{ ഇന്ന് "ഭൂമിക്കായി ഒരു ദിനം".ഈ 'ഭൗമദിന'ത്തില്‍ ഒരു വിചാരപ്പെടല്‍ }
_________________________________________
_________________________________________
അവര്‍ പറഞ്ഞു തന്നു -
ഋതുഭേദങ്ങള്‍
അണിയിച്ചൊരുക്കിയിരുന്ന
മണ്ണിന്റെയും മനുഷ്യന്റെയും
മനഃപൊരുത്തങ്ങളിലെ
സമംഗള സംഗമങ്ങളെക്കുറിച്ച്.
ഇന്ന്
ഞങ്ങള്‍ പറഞ്ഞു കൊടുക്കുന്നു -
ഋതുബോധങ്ങളെ
മാറ്റിമറിക്കുന്ന
കാടിന്റെയും നാടിന്റെയും
മണികിലുക്കങ്ങളുടെ
ഭ്രാന്താലയങ്ങളെക്കുറിച്ച്.
നാളെ
അവര്‍ അലറിവിളിക്കും -
ഋതുബാധകളില്‍
ഞെട്ടിയുണര്‍ന്ന്
കയറുപൊട്ടിക്കുന്ന
ജീവഛവങ്ങളുടെ
അറവുശാലകളെക്കുറിച്ച് !!
*******
(Image courtesy : google )
***
***
ഇന്ന് ഭൗമദിനം.ഈ ലോക ഭൗമദിനാചരണത്തിന്റെ പ്രമേയം 'ഭൂമിക്കായി അണിചേരുക'എന്നാണത്രേ.'Mobilize the Earth'.തലതെറിച്ച വികസന മോഹങ്ങളും സ്വാര്‍ഥതകളുടെ കുടിലവും നിര്‍ദ്ദയവുമായ ആര്‍ത്തികളും നമ്മുടെ സ്വന്തം മണ്ണിന്റെ താളം തെറ്റിച്ച അവസ്ഥയില്‍ പ്രകൃതിസ്നേഹികള്‍ -അല്ല,മനുഷ്യസ്നേഹികള്‍ കണ്ണുതുറക്കേണ്ട സമയം ഇതാ കൈവിട്ടുപോകുന്നു.വിചാരപ്പെടാം നമുക്ക് ആവുംപടി.
ReplyDeleteനാം നില്‍ക്കുന്ന ഭൂമിയെക്കുറിച്ച് നമ്മള്‍ പലപ്പോഴും മറന്നു പോകുന്നു.......
ReplyDeleteഎങ്ങും മാറുന്ന കാഴ്ചകള്‍, താളം തെറ്റുന്ന കാല വ്യതിയാനങ്ങള്‍ .....
ReplyDeleteഅവര്‍ അലറിവിളിക്കും -
ഋതുബാധകളില്‍ ഞെട്ടിയുണര്‍ന്ന്
കയറുപൊട്ടിക്കുന്ന ജീവഛവങ്ങളുടെ അറവുശാലകളെക്കുറിച്ച് !!
മനുഷ്യസ്നേഹികള്‍ കണ്ണുതുറക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു ......
നല്ല പോസ്റ്റ് ചിന്തനീയം
ഭൂമിക്കൊരു ചരമഗീതം കൂടി ഒ.എന്‍.വി യോടൊപ്പം മാഷും കുറിച്ചുവോ?!!!
ReplyDeleteനന്മയെ തിരികത്തരുവാന്‍, നഷ്ടപ്പെട്ടതൊക്കെ മടക്കികൊണ്ടുവരുവാന്‍ നമുക്ക് കുഞ്ഞുങ്ങളെ പഠിപ്പിക്കാം. നാളെയ്ക്കായി "ഒരിറ്റ്"
പറഞ്ഞു കൊടുക്കുന്നവരുടേയും കേട്ടറിയുന്നവരുടേയും അവസ്ഥകള്‍ അക കണ്ണില്‍ കാണുകയായിരുന്നു..
ReplyDeleteഭയക്കുന്ന കണ്ണുകള് വരണ്ട ഭൂമിയിലേയ്ക്ക് പതിയുമ്പോള്‍ ജീവിതത്തിനോടുള്ള കൊതി ഒരിറ്റ് കാണുമോ എന്ന് സംശയിയ്ക്കുന്ന വരികള്‍...
ആശംസകള്‍ ഇക്ക..
കാലിക പ്രസക്തം ..
ReplyDeleteഎല്ലാം ഒന്നില്‍ നിന്ന് വീണ്ടും തുടങ്ങാന്‍ സമയം അടുത്തിരിക്കുന്നു ..
ഈ ഓര്‍മ്മപ്പെടുത്തല്‍ നന്നായി ..ആശംസകള്‍ മാഷെ.
സന്ദേശത്തോടൊപ്പം മികച്ച ഒരു കവിത മാഷേ.... വിപുലമായ ഒരു വായനാസമൂഹത്തിന്റെ മുന്നിലേക്ക് വെച്ചു നീട്ടേണ്ടതുണ്ട് ഈ രചന...
ReplyDeleteകാലാന്തരേ കാലം കേള്‍ക്കാന്‍ പോകുന്ന വിലാപത്തിലേക്ക് വിരല്‍ ചൂണ്ടുന്ന വരികള്‍
ReplyDeleteനാളെ അവര്‍ അലറിവിളിക്കും -ഋതുബാധകളില്‍ ഞെട്ടിയുണര്‍ന്ന്കയറുപൊട്ടിക്കുന്ന ജീവഛവങ്ങളുടെ അറവുശാലകളെക്കുറിച്ച് ...
ReplyDeleteഇതൊരു ഓര്‍മപ്പെടുതലാണ് ..
പല കോണില്‍ നിന്നും ഇത്തരം മുന്നറിയിപ്പുകള്‍ വരാന്‍ തുടങ്ങിയിരിക്കുന്നു...
കവിത നന്നായിട്ടുണ്ട്..
ഒരു മികച്ച സന്ദേശം കവിതയിലൂടെ കൈമാറി ..
ReplyDeleteമൂന്ന് ഭാഗങ്ങളും ചിന്തനീയം ..
നല്ല കവിത ..ആശംസകള്‍
കാലിക പ്രസക്തമായ സന്ദേശം… ആശംസകൾ നേരുന്നു മാഷേ
ReplyDeleteഅവര്‍ അലറി വിളിക്കുന്ന നാളെകള്‍ ഒരുപാട് അടുത്താണെന്ന് ഇന്നത്തെ കാഴ്ച്ചകള്‍ നമ്മെ ഓര്‍മ്മിപ്പിക്കുന്നു.ചിന്തയുടെ ആഴങ്ങളില്‍ ചെന്ന് വീണ് മനസ്സിനെ സംഭീതമാക്കുന്ന വരികള്‍ ..
ReplyDeleteനല്ല സന്ദേശം ...!!
ReplyDeleteചിന്ടിക്കണ്ട കാര്യം തന്നെ ഈ കവിത ...!!
പ്രിയ Absar,Art of Wave,ജോസെലെററ് എം ജോസഫ്,വര്‍ഷിണി,സതീഷ്,പ്രദീപ് സാര്‍,മൂസ,ഖാദു,വേണുഗോപാല്‍,മാനവധ്വനി,ആറങ്ങോട്ടുകര മുഹമ്മദ്,കൊച്ചുമോള്‍....നന്ദി...നന്ദി
ReplyDeleteവിചാരപ്പെടുന്നു മാഷേ ഞാനും....കവിതയുടെ ,മാഷിന്റെ നല്ലമനസ്സിനു സലാം
ReplyDeleteകാലികപ്രസക്തിയുള്ള രചന!
ReplyDeleteആശംസകള്‍
വളരെ അര്‍ഥവത്തായ കവിത. ഭൂമിക്കായി നൊമ്പരപ്പെടുന്ന മാഷിന് എന്റെ പിന്തുണയും ആശംസകളും...
ReplyDeleteഎന്റെ സ്കൂളിന്റെ ബ്ലോഗ്
( eravimangalamschool.blogspot.in )സന്ദര്ശികക്കുകയും കവിതകള്‍ വായിക്കുകയും ചെയ്യുമല്ലോ. കമന്റ് രേഖപ്പെടുത്താന്‍ മറക്കരുതേ... സ്കൂള്‍ പ്രവര്ത്ത നങ്ങളുടെ പോസ്റ്റും നോക്കുമല്ലോ.