(image courtesy - google )
__________
ഒരിറ്റു മതി ,വിഷം
മൃതിയേല്‍ക്കാന്‍ .
കേട്ടിട്ടില്ലേ ,
"നഞ്ഞെന്തിനു നാനാഴി ".
ഒരിറ്റു മതി, മധു
ജീവിതം നുണയാന്‍ .
കേട്ടിട്ടില്ലേ ,
"അധികമായാലമൃതവും വിഷം ".
ഒരിറ്റു മതി ,അഗ്നി
നാടാകെ കത്താന്‍ .
കേട്ടിട്ടില്ലേ ,
"എരിതീയിലെണ്ണയൊഴിക്കരുത് ".
ഒരിറ്റു മതി സ്നേഹം
കണ്ണീരുള്ളം തിളങ്ങാന്‍ .
കേട്ടിട്ടില്ലേ ,
"സ്നേഹമാണഖിലസാരമൂഴിയില്‍ ".
***** *** *****
സ്നേഹം തന്നെ ആണ് എല്ലാം
ReplyDeleteഭാവുകങ്ങൾ...കവിതക്ക് ....ഇനിയും നന്നാക്കുക
ReplyDeleteനന്ദി,പ്രിയപ്പെട്ട സുഹൃത്ത് മൂസ.ഈ ആദ്യാഭിപ്രായത്തിനും വരവിനും.
ReplyDeleteപ്രിയ ചന്തു നായര്‍.വളരെ സന്തോഷമുണ്ട് ഈ വരവിന്.സുസ്വാഗതം...അഭിപ്രായം മാനിക്കുന്നു.വിലമതിക്കുന്നു.നന്ദി...
ReplyDeleteപതിരുകളില്ലാത്ത വരികള്‍...നിയ്ക്ക് ഇഷ്ടായി ഇക്കാ...ആശംസകള്‍ ട്ടോ..!
ReplyDeleteനന്നായി മാഷെ ഒരിറ്റിലെ ഒരിറ്റു ..
ReplyDeleteആശംസകള്‍ .നന്ദി
ഒരിറ്റു മതി സ്നേഹം
ReplyDeleteകണ്ണീരുള്ളം തിളങ്ങാന്‍ .
കേട്ടിട്ടില്ലേ ,
"സ്നേഹമാണഖിലസാരമൂഴിയില്‍ ".nalla kavitha..
നുറുങ്ങു കവിത ഇഷ്ടപ്പെട്ടു...!
ReplyDeleteമാഷേ''' പതിരില്ല തന്നെ.....
ReplyDeleteസ്നേഹമില്ലായ്മയാണ് ഇന്നിന്റെ ശാപം....
ReplyDeleteസ്നേഹം ഒരിറ്റായി തുടങ്ങിയാല്‍ അത് കടലായി മാറാന്‍ അധികം സമയം വേണ്ട.....
എല്ലാവര്‍ക്കും ആത്മാര്‍ഥമായി സ്നേഹിക്കാന്‍ കഴിയട്ടെ...
നല്ല വരികള്‍..
ചിന്തോദ്ദീപകം ഈ കവിത...!
ReplyDeleteനല്ല കവിത- നല്ല നിരീക്ഷണം
ReplyDeleteകൊള്ളാം..എങ്കിലും ചില ചേര്‍ച്ചക്കുറവുള്ളതു പോലെ തോന്നി.
ReplyDeleteഅതെ..ഇത് പോലെ അറിവിന്‍റെ ഒരിറ്റു മതി.. ഇരുണ്ട മനസ്സില്‍ വെളിച്ചം പകരാന്‍ ..
ReplyDeleteഒരിറ്റു മതി ..
ReplyDeleteഈ സ്നേഹ സന്ദേശം ..
വേണ്ട വിധം സമൂഹം ഉള്‍ക്കൊണ്ടുവെങ്കില്‍!!!!
നല്ല കവിത
ലളിതം ....മനോഹരം
അതെ.. ഒരിറ്റ് മതി...
ReplyDeleteഇഷ്ടപ്പെട്ടു... ആശംസകൾ..!!
നന്നായിരിക്കുന്നു ഈ കുഞ്ഞു കവിത...
ReplyDeleteപ്രിയ വര്‍ഷിണി,സതീഷ്,ആചാര്യന്‍ ,ഐക്കരപ്പടിയന്‍ ,വഴിമരങ്ങള്‍ ,അബ് സാര്‍,കുഞ്ഞൂസ്,പ്രദീപ് മാഷ്,മുനീര്‍ ,ആറങ്ങോട്ടുകര മുഹമ്മദ്,വേണുഗോപാല്‍,ആയിരങ്ങളില്‍ ഒരുവന്‍ ,Mubi.....നന്ദി,കടപ്പാടുകളോടെ.വിലപ്പെട്ട അഭിപ്രായങ്ങള്‍ നെഞ്ചോട് ചേര്‍ത്തുവെക്കുന്നു.
ReplyDeleteഒരിറ്റില്‍ നിറഞ്ഞിരിക്കുന്ന അമൃതം.
ReplyDeleteഎല്ലാ വിഷങ്ങളെയും ഇല്ലായ്മ ചെയ്യട്ടെ!
ആശംസകള്‍