______________
വിദ്യക്കു പിന്നില്‍
വിത്തം
കുടപിടിച്ചു
നടന്നു .
വരിഞ്ഞുകെട്ടിയ
പണച്ചാക്കുകളില്‍
'ഡോക്ടറും എഞ്ചിനീയറും'
ശ്വാസമടക്കി
കുടിയിരുന്നു.
കരിന്തിരി പുകയുമിന്നീ -
യറിവിന്‍
വിളക്കുമാടങ്ങളി-
ലൊരായിരം
'പാഴ് പാറ്റകള്‍ '
ചിറകറ്റു വീഴവേ,
തിരിച്ചറിവിന്റെ
പൊരുളറിയാതെ
കൂപമണ്ഡൂകങ്ങള്‍
ഭൗതികതയുടെ
'ഉപരിപ്ലവ'ങ്ങളില്‍
പൊങ്ങിക്കിടന്ന്
സുഖസുഷുപ്തി കൊണ്ടു !!
വിദ്യ -
'കൊമ്പന്‍സ്രാവുകള്‍ 'ക്കു
വെട്ടിവിഴുങ്ങാ-
നൊരിരയായി
വിതുമ്പി ....!!!
****
( image - google )
***
എല്ലായിടത്തും വിദ്യാഭ്യാസക്കച്ചവടത്തിന്റെ വിലപിടിച്ച അലങ്കരിച്ച മുഖം..അന്തരംഗത്തില്‍ ആര്‍ത്തിയുടെ തീജ്ജ്വാലകള്‍ ..
ReplyDeleteശക്തമായ വരികള്‍ യഥാസമയത്ത് തന്നെ കവിയുടെ തൂലികയില്‍ നിന്ന് രൂപം കൊണ്ടത് സ്വന്തം മനസ്സാക്ഷിയോടുള്ള കടപ്പാട് കൊണ്ടായിരിക്കണം. ആശംസകള്‍ ..അഭിനന്ദനങ്ങള്‍
പണച്ചാക്കുകൊണ്ട് ഡോക്ടറെയും, എഞ്ചിനീയറെയും സൃഷ്ടിക്കുകയും ആ പണം അതിലാഭത്തോടെ തിരിച്ചെടുക്കുകയും ചെയ്യുക എന്നതിനപിപുറം വിദ്യക്ക് പ്രസക്തി ഇല്ലാതാവുന്നത് കാലത്തിന്റെ സത്യം.
ReplyDeleteമാഷ് പറഞ്ഞതൊക്കെയും സത്യങ്ങളല്ലേ....അല്ലെങ്കിലും അധ്യാപകര്‍ക്ക് കള്ളം പറയാനൊക്കുമോ?
ReplyDeleteപാവപ്പെട്ടവന്റെ മക്കള്‍ കഴിവും മാര്‍ക്കും ഉണ്ടായിട്ടും സാമ്പത്തിക അടിത്തറയില്ലാത്തതിനാല്‍ മെഡിസിന് സ്വപ്നങ്ങള്‍ മുളയ്ക്കും മുന്‍പേ സ്വയം മുറിച്ചുമാറ്റുകയല്ലേ ഇന്ന്.
നല്ല വരികൾ
ReplyDeleteആശംസകൾ
വിദ്യാഭ്യാസ കച്ചവട താല്പര്യങ്ങളെ കുറഞ്ഞ വരിയിലൂടെ കൂടുതല്‍ അര്‍ഥങ്ങള്‍ നല്കി പ്രതിഫലിപ്പിച്ചു..ആശംസകള്‍
ReplyDeleteവിദ്യ -
ReplyDelete'കൊമ്പന്‍സ്രാവുകള്‍ 'ക്കു
വെട്ടിവിഴുങ്ങാ-
നൊരിരയായി
വിതുമ്പി ....!!!
അര്‍ത്ഥ വത്തായ വരികള്‍
എന്നെ വായിക്കുന്ന എന്റെ പ്രിയപ്പെട്ടവര്‍ക്കെല്ലാം അകമഴിഞ്ഞ നന്ദി....നന്ദി...
ReplyDeleteതിരിച്ചറിവിന്റെ
ReplyDeleteപൊരുളറിയാതെ
കൂപമണ്ഡൂകങ്ങള്‍
ഭൗതികതയുടെ
'ഉപരിപ്ലവ'ങ്ങളില്‍
പൊങ്ങിക്കിടന്ന്
സുഖസുഷുപ്തി കൊണ്ടു
എല്ലാം നല്ല ആശയമുള്ള വരികള്‍
ആശംസകള്‍ ..
ആനുകാലികം
ReplyDeleteഎല്ലായിടത്തും കച്ചവട മനസ്ഥിതി തന്നെ മാഷേ!
ReplyDeleteആശംസകള്‍