പുസ്തക പരിചയം
________
ആടുജീവിതം.ബെന്യാമിന്‍റെ പുതിയ നോവല്‍.
പുതിയൊരു വായനാനുഭവമായിരുന്നു ഈ പുസ്തകം .
എല്ലാതരത്തിലും സവിശേഷതകള്‍ നിറഞ്ഞ ഹൃദയസ്പര്‍ശിയായ കഥ .
അല്ല ,ഇതൊരു ജീവിതമാണ്.....പൊള്ളുന്ന ജീവിതത്തിന്‍റെ കനല്‍ ചീന്ത് !
നിനച്ചിരിക്കാതെ കിട്ടിയ നിര്‍ഭാഗ്യത്തിന്‍റെ വിസയില്‍ ഒരിറ്റ് സ്വപ്നങ്ങളുമായി
നാടും വീടും, ഉറ്റവരെയും ഉടയവരെയും വിട്ടകലാന്‍ വിധിക്കപ്പെട്ട നജീബിന്റെ കഥ -ഹക്കീമിന്റെയും...!!
പുഴയില്‍ മണല്‍ വാരി ജീവിതം തള്ളി നീക്കിയിരുന്ന നജീബ് ,
എത്തിപ്പെട്ടത് വിധിവൈപരീത്യത്തിന്‍റെ പടുകുഴിയില്‍ -അറ്റങ്ങളില്ലാത്ത
മണല്‍ക്കാടിന്റെ ഭയജന്യമായൊരു വിഹ്വല വിജനതയില്‍ !!
പ്രതീക്ഷകളില്ല ,സ്വപ്നങ്ങളില്ല ,പുറലോക സാമീപ്യങ്ങളില്ല .
നജീബ് 'ജീവിക്കുക 'യാണ്.....ഗോണ്ട്വനാമോ ജയിലറയാണോ
അതെന്നു തോന്നിപ്പോകും !!!എങ്കിലും അവനു ഒരു പ്രതീക്ഷയുണ്ടായിരുന്നു.
ഉള്ളിന്റെയുള്ളിലെ വിശ്വാസത്തില്‍ മിന്നി മിന്നി കത്തുന്ന പ്രത്യാശയുടെ ഒരു തരിവെട്ടം......
നജീബിന്റെ ആത്മഗതം : ''അല്ലാഹു എന്റെ പ്രാര്‍ത്ഥന കേട്ടുവോ എന്നെനിക്കറിയില്ല.
എന്നാല്‍ ആ വിശ്വാസം എനിക്കു പകര്‍ന്നു തന്ന ആത്മധൈര്യം എത്രയാണെന്ന് എനിക്കറിയാം......
എന്നെ സംബന്ധിച്ചിടത്തോളം അതെന്‍റെ പിടിച്ചു നില്പിന്റെ അവസാന അത്താണിയായിരുന്നു .
ഞാന്‍ ശരീരത്തില്‍ ഏറെ തളര്‍ന്നപ്പോഴും ആത്മാവില്‍ പിടിച്ചു നിന്നത് ആ വിശ്വാസം മൂലമായിരുന്നു.
ഇല്ലെങ്കില്‍ ഈ തീക്കാറ്റില്‍ ഞാനൊരു പുല്കൊടിയെന്നപോലെ വാടിക്കരിഞ്ഞു പോകുമായിരുന്നു.....''[page-122]
പിന്നെ എന്തു സന്ഭവിക്കുന്നു ?ഞാനെന്തിനാ ഈ നല്ല പുസ്തകത്തെ എന്‍റെ 'മുറിയന്‍' വാക്കുകള്‍ കൊണ്ട് മുറിപ്പെടുത്തുന്നത് ?
ഇത്രയും കുറിക്കാന്‍ എന്നെ പ്രേരിപ്പിച്ചതു ഈ പുസ്തകം വായിക്കാതെ പോകുന്നത്
ഒരു വലിയ നഷ്ടം തന്നെ എന്ന എന്‍റെ വായനാനുഭവമാണ്.നിങ്ങള്‍ എന്തു പറയുന്നു ?
****************
( Image courtesy : google )
*******
പഴയ പോസ്റ്റ് ആണ് .Delete ചെയ്തു പോയതിനാല്‍ വീണ്ടും പോസ്റ്റ് ചെയ്തതാണ്.
ReplyDeleteഞാന്‍ വായിച്ചിട്ടുണ്ട്.
ReplyDeleteഅതിനുശേഷം ഇറങ്ങിയ ബെന്യാമിന്‍റെ പുസ്തകങ്ങളും
വായിച്ചിട്ടുണ്ട്.നീണ്ടകാലമായി ഞാന്‍ ഇവിടെയുള്ള
ലൈബ്രറിയുടെ പ്രസിഡണ്ടാണ്.അതുകൊണ്ട് വായനയ്ക്ക്
കുറവില്ല.മറ്റുള്ളവരെയും വായിക്കുവാന്‍ പ്രേരിപ്പിക്കുന്നു."വായിച്ചു വളരുക;ചിന്തിച്ചു വിവേകം
നേടുക" അല്ലെ മാഷെ.
ആശംസകള്‍
Thanks c.v.t...
ReplyDeleteവളരെ ഹൃദയ സ്പര്‍ശിയായ ഒരു നോവല്‍. കരളു കത്തുന്ന ഒരു അനുഭവം ഇതില്‍. "അന്നൊക്കെ ഞാന്‍ ആഗ്രഹിച്ചിരുന്നത് എന്താണ്... സൈനുവിനെ ഒന്നുവിളിക്കുക. അല്ല. പിന്നെ.......... ഒരു തണലില്‍ ഇത്തിരി നേരം ഇരിക്കുക. എന്ന് ... "
ReplyDeleteമലയാളത്തില്‍ അടുത്തിടെ ശ്രദ്ധേയമായ ഒരു രചന.