ചേര്‍ത്തുവെച്ചു വായിക്കുക
താ ളുകളടര്‍ന്നു ചിതറിയ
ജീവിതപുസ്തകവുമതില്‍
തലതിരിഞ്ഞുപോയോരോ
വാക്കും വരികളും ......
'പൊലിമ 'യേററാനേറേ-
യോടിക്കിതച്ചു
പലപല 'വര്‍ണങ്ങള്‍ '
മാറിമാറിപ്പകര്‍ത്തിയും,
മാറ്റിമറിച്ചു രസിച്ചും
പിന്നിക്കീറി ,
അരുതായ്മകള്‍ തന്‍
ചെളിപറ്റി,മങ്ങുമേടുകള്‍ .
മാറ്റിത്തുന്നുക,യവിടം
പൂത്തുലഞ്ഞു ലസിക്കട്ടെ
ജീവഗന്ധിയാം
വിശുദ്ധ വേദാ,ക്ഷയപ്പൊരുളിന്‍
ദിവ്യ സൗരഭം!
ശരികളിണക്കിച്ചേര്‍ത്തുള്ളകം
തെളിമയേറ്റിത്തുടിക്കുകില്‍
വായിക്കാം -
സ്വയം താന്‍ ,ഹൃദ്യമൊരു -
ജീവിതപുസ്തകവു,മതിനാ -
ലുജ്ജ്വലിപ്പിക്കാമിരുളിന്‍ ശക്തികള്‍
മറച്ചും ,
മറിച്ചിട്ടുമനേക
'ഗ്രന്ഥത്താളു'കളുമതില്‍
![]() |
(പ്രബോധനം -2003 Nov:8 . ) |
'തല'തിരിച്ചിട്ടര്‍ഥം മാറ്റി-
യനര്‍ഥം വരുത്തും
വാക്കും മൊഴികളും .........!!
____________
(image courtesy - google )
സ്വന്തം ജീവിതത്തെ വായിക്കാന്‍ ഓരോരുത്തരും തയ്യാറായാല്‍ അതു വിജയം തന്നെ!
ReplyDeleteThanks my dear...
Deleteഅരുതായ്മകള്‍ തന്‍
ReplyDeleteചെളിപറ്റി,മങ്ങുമേടുകള്‍ .
മാറ്റിത്തുന്നുക,യവിടം
പൂത്തുലഞ്ഞു ലസിക്കട്ടെ
ജീവഗന്ധിയാം
വിശുദ്ധ വേദാ,ക്ഷയപ്പൊരുളിന്‍
ദിവ്യ സൗരഭം!
ഭാവുകങ്ങള്‍...!
നന്ദി ,പ്രിയ Manaf,khaadu...
ReplyDeleteഇക്ക പ്രബോധനത്തില്‍ എഴുതിയിട്ടുണ്ടല്ലേ...
ReplyDeleteഅതൊരു പുതിയ അറിവാണ്....
ജീവിത പുസ്തകം നന്നായിട്ടുണ്ട്...
എല്ലാവരുടെയും ജീവിത പുസ്തകങ്ങള്‍ നന്നാവട്ടെ എന്ന പ്രാര്‍ഥനയോടെ...
Thank u Absar
Deleteപിന്നെ Subscribe ബട്ടന്‍ കൊടുത്തതില്‍ തെറ്റ് പറ്റിയിട്ടുണ്ടെന്ന് തോന്നുന്നു.അതിനെ ലിങ്ക് ഒന്ന് പരിശോധിച്ച് നോക്കൂ....
ReplyDeleteok...
Deleteമനോഹരമായ വരികള്‍.
ReplyDeleteആശംസകള്‍
Thak u sir..
ReplyDelete