Thursday, July 26, 2018

ജീവിതം

cover



http://www.prabodhanam.net/index.php?isid=631

ജീവിതം

 മുഹമ്മദ് കുട്ടി ഇരിമ്പിളിയം
വരച്ചിട്ടത്
വിരിഞ്ഞു കാണാന്‍
വളരെ കൊതിച്ചു.
'വര' നന്നായില്ലെന്ന്
പലരും....!
പരുക്കന്‍ കടലാസ്
പഴഞ്ചന്‍ ബ്രഷ്....
പിഴവ് എന്റേതല്ലെന്ന്
ഞാനും!
വരയില്‍ വിരിഞ്ഞ
പിന്നാമ്പുറങ്ങള്‍
എഴുതാപ്പുറങ്ങള്‍ക്കു
മുന്നില്‍!
ഇനിയുമൊരു-
ജീവകാവ്യത്തിനു
ശ്വാസം മുട്ടി-
എന്റെ പേനയും കടലാസും

3 comments:

  1. പരുക്കന്‍ കടലാസ്
    പഴഞ്ചന്‍ ബ്രഷ്....
    പിഴവ് എന്റേതല്ലെന്ന്
    ഞാനും!..
    മാഷേ...താങ്കളുടെ ഈ വരികൾ കാണാഞ്ഞത് തീർച്ഛയായും എന്റെ പിഴ തന്നെ..പഴയ ഒരു പോസ്റ്റിന് വളരെ പുതിയൊരു മറുപടി...

    ReplyDelete
    Replies
    1. എന്‍റെ പ്രിയ സുഹൃത്തിനു ഒരായിരം നന്ദി.

      Delete
  2. വരയില്‍ വിരിഞ്ഞ പിന്നാമ്പുറങ്ങള്‍
    എഴുതാപ്പുറങ്ങള്‍ക്കു മുന്നില്‍ തെളിയെട്ടെയെന്നും 

    ReplyDelete

Followers