Wednesday, August 03, 2016

'മരണ'ത്തിനു ശേഷം



പ്പറേഷന്‍ തിയേറ്റര്‍ ,
ജീവിതത്തിലാദ്യം .....!

ഞാനെന്ന എന്നെ ഒരുക്കിക്കിടത്തി 
ചില വെള്ളരിപ്രാവുകള്‍ .

വലതു നട്ടെല്ലിനരികെ
മരണത്തിന്റെ ഫ്രീസര്‍ .

ഒരുറുമ്പ് കടിച്ചപോലെ തോന്നി
പിന്നെ ഒരേദന്‍ തോട്ടത്തില്‍ .....

ബഹുവര്‍ണ്ണാര്‍ച്ചിത 
സാന്ദ്ര സൗന്ദര്യങ്ങളുടെ
അമൂര്‍ത്ത ലോകം !

വാക്കില്ല ,വര്‍ണിക്കാന്‍ 
നാക്കില്ല ,വിളിച്ചു പറയാന്‍ ....!!

കേള്‍ക്കുനുണ്ട് ,ചുറ്റും ശബ്ദ വീചികളുടെ -
സംഭീതിതാത്മക അവതാള  ചുവടുവെപ്പുകള്‍ .....!

ദൈവമേ ,
ഇതാകുമോ മരണത്ത്തിനപ്പുറം
നേരിന്റെ ചുവരിലെഴുതുന്ന
അമൂര്‍ത്ത സങ്കല്പന ഭാവങ്ങള്‍ !!


***************
(ചിത്രം -ഗൂഗിള്‍)



8 comments:

  1. Replies
    1. എന്റെ ആത്മശകടം
      ***************

      കാത്തിരിപ്പിന്റെയീ താവളത്തില്‍
      അണയാന്‍ തുടങ്ങും വിളക്കിന്‍ കീഴെ
      നിഴലും വെളിച്ചവും വാശിയാലേ
      തുടരുന്നു ചതുരംഗക്കളി മത്സരം

      കാത്തിരിപ്പിന്റെയീ താവളത്തില്‍
      കരളിൽക്കിനാവിൻ തുടിപ്പുമായി
      കണ്ണിൽ പ്രതീക്ഷതൻ നാളവുമായ്
      കാത്തിരിപ്പാണിവർ..കാത്തിരിപ്പ് !

      ബ്രഹ്മാണ്ഡപൊരുളിന്റെ ഇരുളില്‍ നിന്ന്
      കാലം കടക്കാത്തുരുത്തില്‍ നിന്ന്
      ശോകഹർഷത്തിന്‍ രവങ്ങളോടെ
      കുതിച്ചുകൊണ്ടെത്തി,ക്കിതച്ചു നിന്നീടുന്നു
      ആത്മാവിന്‍ ശകടമീ, കാത്തിരിപ്പില്‍...

      ബ്രഹ്മരഹസ്യത്തിന്‍ വാതില്‍ തുറക്കുന്നി-
      റങ്ങി വരുന്നു നിർദ്ദോഷമാം നിലവിളി
      കാത്തിരിപ്പിന്‍ കൺകള്‍ മെല്ലേ നിറയുന്നു
      ആനന്ദഹർഷമോടാനായിച്ചീടുന്നു

      മറ്റൊരു വാതില്‍ തുറക്കുന്നു, കാണുന്ന
      കണ്ണുകള്‍ പെയ്യുന്നു സങ്കടവർഷങ്ങൾ
      പുറപ്പാടിന്നായ്‌പ്പുത്തന്‍ വസ്ത്രമണിഞ്ഞവര്‍
      കേറുന്നു,പിന്നില്‍ നിലയ്ക്കാത്ത ഗദ്ഗദം

      ആദി,മദ്ധ്യാന്ത,മനന്തതയ്ക്കപ്പുറം
      അന്തമില്ലാത്തൊ,രനാദിപ്പൊരുള്‍,ത്തേടി
      മെല്ലേ ശകടം ചലിച്ചു തുടങ്ങുന്നു...
      ചൂളം വിളിച്ചു കുതിച്ചു മുന്നേറുന്നു...
      സമയത്തിന്‍ തപ്തനിശ്ശൂന്യ,പഥങ്ങളില്‍
      മായുന്നു,വിട്ടേച്ചൊരിത്തിരിയോർമ്മകൾ

      കാലം പിറകില്‍ ചലനം തുടരുന്നു
      കാത്തിരിപ്പിൻക്കഥ വീണ്ടും തുടങ്ങുന്നു
      കണ്ണീരിന്‍ കർക്കിടകം പെയ്യുന്നു,വപ്പോഴും
      കനവായി ശരത്കാല സന്ധ്യതന്‍ ശോഭകള്‍ !
      വന്നിറങ്ങുന്നോർക്കണിയിക്കും പൂമാല
      യാത്ര പോകുന്നോർക്ക്‌ അശ്രുമാല

      അപ്പോഴും തുടരുന്നു കളിമത്സരം
      നിഴലും വെളിച്ചവും വാശിയാലേ...
      ആപൽക്കരം തന്നെ കരുജീവിതം
      ചതുരംഗപ്പലകതൻ ബന്ധനത്തിൽ..!
      അതു തന്നെ ജീവിതം മധുരമാക്കും
      കരു തന്റെ ജീവിതം ധന്യമാക്കും !!
      ************************************
      കെ ടി എ ഷുക്കൂർ മമ്പാട്


      എന്റെ ഇക്കാ ഇത്രയും പറയാനുള്ളൂ .....ഒരു പക്ഷേ ഏറ്റവും കൂടുതൽ എഴുതിയ വിഷയം ....പ്രാർത്ഥനകൾ ...

      Delete
  2. Replies
    1. നന്ദി പ്രിയ ശുക്കൂര്‍ ...നമ്മുടെ രണ്ടു പേരുടെയും വിഷയങ്ങള്‍ മനപ്പൊരുത്തത്തിന്റേതാവാം.....വളരെ സന്തോഷം ...

      Delete

  3. കമന്റു ഡബിൾ കോപ്പിയായി ...അതാ ഡിലീറ്റ് ചെയ്തത് ...ആശംസകൾ

    ReplyDelete

  4. ഒരു സഹൃദയന് ഏതു സന്ദര്‍ഭത്തില്‍ നിന്നും ചിന്തോദ്ദീപകമായ ആശയങ്ങള്‍ പെറുക്കിയെടുക്കാം.

    ഒരു കുമിളക്കുള്ളില്‍ നിന്നും പുറത്ത് വരുമ്പോള്‍ എത്തിപ്പെടുന്ന യഥാര്‍ത്ഥലോകത്തിന്‍റെ സ്വപ്നദൃശ്യം തന്നെയാവാം മനസ്സ് കണ്ടത്.
    അങ്ങിനെയാണെങ്കില്‍ മനുഷ്യന്‍റെ വാക്കും , നാക്കും കൊണ്ടൊന്നും അത് വര്‍ണ്ണിക്കാനും സാദ്ധ്യമല്ല..

    പ്രാര്‍ഥനകള്‍

    ReplyDelete
    Replies
    1. പ്രിയ സുഹൃത്തേ നന്ദി ,നന്ദി .....

      Delete

Followers