Monday, August 01, 2016

"മിസ്‌ ഡ് കാള്‍ "


"മിസ്‌ഡ് കാള്‍ "
01 August 2016 

നിറയെ മിസ്‌ട് കോളുകള്‍ 
'മോബെ'ടുത്തു നോക്കവേ.

ഡോക്ടറുടെ മുറിയിലാവാം 
നീയെന്നെ വിളിച്ചപ്പോള്‍.

യാത്രയുടെ തിരക്കുകളില്‍ 
മണിയൊച്ച കേട്ടിട്ടുണ്ടാവില്ല,

വെണ്ടപ്പെട്ടാരുടെയോ സല്ലാപത്തില്‍ 
ഉടങ്ങിപ്പോയിരിക്കാം,

കണ്ണും കാതും അലിയിച്ചുള്ളം മയക്കുന്ന
വാഗ് നദിയില്‍ മുങ്ങിത്തുടിച്ചിരിക്കാം 

കണക്കു തീര്‍ക്കുന്ന കര്‍മ്മങ്ങളുടെ 
രാപ്പലുകള്‍ക്ക് ജീവന്‍ നല്കിയതാവാം !

മുറിവേറ്റു പിടയുന്ന വിധിയുടെ -
പരീക്ഷാ ഹാളില്‍ ഉത്തരങ്ങള്‍ക്കായി 
വീര്‍പ്പ് മുട്ടുന്നതിനാലാവാം .......

തീരുന്നില്ല തിരക്കുകള്‍ 
ജീവിതമേ നീയൊരു -
മിസ്‌ കോള്‍ അല്ല ,ഒരിക്കലും !!

**************************

2 comments:

  1. ഉണ്മയുടെ വെളിച്ചത്തിൽ നിന്ന് തുള്ളിതെറിച്ചപ്പോൾ അനുവാദമില്ലാതെ കൂടെ പോരുകയായിരുന്നു അവൻ .ചേർന്നവർ ചേർന്നവർ ബന്ധങ്ങളുടെ ഊഷ്മളതയിൽ വിഷം കലർത്തി പടിയിറങ്ങി .ചിലർ ഇടയ്ക്കു തിരിഞ്ഞു പോയി .അവൻ !അവൻ മാത്രം വിട്ടു പോയില്ല .അവസാനം വരെ കൂടെ കാണും എന്നത് അവന്റെ വെറും വാക്കല്ല .സത്യം .ഇനി ഞങ്ങൾ പോകുന്നുണ്ട് ..ദൂരെ ...ദൂരെ ....സമയശൂന്യ പഥങ്ങളിലേയ്ക്ക് ........
    അവൻ ഓരോന്ന് സംസാരിച്ചു കൊണ്ടിരിക്കും ....അപ്പോൾ മറ്റൊന്നും ഞാൻ കേൾക്കില്ല ...ഇഷ്ടം ഇക്കാ രചന .ആശംസകൾ

    ReplyDelete
  2. എന്റെ ശുക്കൂറിനു ഒരായിരം നന്ദി ......

    ReplyDelete

Followers