പുതിയ ലക്കം (3192)
Date:2021 March 05)
'പ്രബോധന'ത്തില്‍
പ്രസിദ്ധീകരിച്ചു വന്ന എന്‍റെ കവിത
****************
വിവശ മോഹങ്ങള്‍
********************
മങ്ങുന്ന കാഴ്ചകളില്‍
മാറി മാറി വിതുമ്പി.
കണ്ണടകള്‍.
തെന്നിക്കലമ്പുന്ന
ഊന്നുവടികള്‍,
മറുകരങ്ങള്‍ തേടി .
വിയര്‍ത്തു.
യദൃഛയാ-
പറന്നിറങ്ങിക്കൊഞ്ചുന്ന
വാഗ്കിളികള്‍
പിടി തരും മുമ്പെ
മറവിക്കൂട്ടിലേക്ക്
ഉള്‍വലിഞ്ഞു......
നിനക്കുമെനിക്കുമിടയില്‍
നാം നെയ്തെടുത്ത
ഒരൊറ്റ മെയ്യിന്‍
ഹൃദയോല്‍സവങ്ങള്‍-
ഒറ്റപ്പെടലുകളുടെ
ഓര്‍മ്മത്തുള്ളികളായി
വീണുടഞ്ഞു......!
അപ്പോഴുമീ -
ശിരസ്സിത്തിരി നേരം
മണ്ണില്‍ പെയ്യിച്ച് *
വിണ്ണില്‍ -
പൂത്തുലയാനായെങ്കിലെന്ന
മോഹവും
വിവശം കണ്ണു തുടച്ചു !!
_________________________________
* സുജൂദാണ് ഉദ്ദേശ്യം
_________________________
And also here....prabodhanam